Showing posts with label Thanima literary award 2026. Show all posts
Showing posts with label Thanima literary award 2026. Show all posts

Monday, March 30, 2026

തനിമ പുരസ്‌കാരം എ ചന്ദ്രശേഖറിന്


കൊച്ചി: തനിമ കലാസാഹിത്യവേദി കേരള നൽകുന്ന പതിനേഴാമത് തനിമ പുരസ്‌കാരം എ ചന്ദ്രശേഖർ രചിച്ച 'പോസ്റ്റ് ട്രൂത്ത് സിനിമ' എന്ന ഗ്രന്ഥത്തിന് 2013 ജനുവരി ഒന്നുമുതൽ 2025 ഡിസംബർ 31 വരെ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച സിനിമ നിരൂപണ പുസ്‌തകങ്ങളാണ് ഇത്തവണ പുരസ്കാരത്തിന് പരിഗണിച്ചത്. സി.എസ് വെങ്കിടേശ്വരൻ ചെയർമാനും ആദം അയൂബ്, ശ്രീദേവി പി അരവിന് അംഗങ്ങളുമായ സമിതിയാണ് കൃതി തിരഞ്ഞെടുത്തത്. കാലിക പ്രസക്തിയുള്ളതും അർഹിക്കുന്ന നിരൂപക ശ്രദ്ധ ലഭിച്ചി ട്ടില്ലാത്തതുമായ ഒരു പ്രമേയത്തിലൂന്നി സമകാലിക മലയാള സിനിമ സംസ്‌കാരത്തെ വിശകലനം ചെയ്യുന്ന ഈ ഗ്രന്ഥം സാമൂഹികവും രാഷ്ട്രിട്രീയവും കലാപരവുമായ ഒട്ടേറെ ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ടെന്ന് ജ്യൂറി അഭിപ്രായപ്പെട്ടു. കേളേ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടാണ് ഗ്രന്ഥത്തിൻ്റെ പ്രസാധകർ

പതിനായിരം രൂപയും പ്രശംസാപത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം ഏപ്രിൽ അവസാനവാരം കൊച്ചിയിൽ സംഘടിപ്പിക്കുന്ന ചങ്ങിൽ നൽകും 

പത്രസമ്മേളനത്തിൽ പങ്കെടുക്കുന്നവർ

(ജൂറി ചെയർമാൻ)

1. സി.എസ് വെങ്കിടേശ്വരൻ


(ജൂറി അംഗം, (പ്രസിഡണ്ട്, തനിമ കലാസാഹിത്യവേദി കേരള)

1. സലിം കുരിക്കളകത്ത്

(സെക്രട്ടറി), തനിമ കലാസാഹിത്യവേദി കേരള)

4. എം.കെ അൻസാർ

(സെക്രട്ടറി, തനിമ കലാസാഹിത്യവേദി കേരള

സെക്രട്ടറി / 9847600170, 9946227510