Sunday, September 13, 2026

മാധ്യപഠനകേന്ദ്രം ബുക് ടോക്ക് പരമ്പര ഉദ്ഘാടനവും ആദരസന്ധ്യയും






















 
വലിയ വലിയ കാര്യങ്ങളാണ് ഇന്നലെ മാധ്യമ പഠന കേന്ദ്രം ട്രസ്റ്റ് തിരുവനന്തപുരം പ്രസ്ക്ലബിൽ സംഘടിപ്പിച്ച ബുക്ക് ടാക്ക് പുസ്തക പഠന ചർച്ചയിലും തുടർന്നു നടന്ന ആദരസന്ധ്യയിലും പങ്കെടുത്ത ഗുരുതുല്യരും സഹോദര സമാനരുമായ പ്രഭൃതികൾ സംസാരിച്ചത്. മുൻ ചീഫ് സെക്രട്ടറിയും ഇംഗ്ലീഷ് എഴുത്തുകാരിയുമായ ശാരദ മുരളീധരൻ, മുൻ ഡിജിപിയും ആഭ്യന്തര വകുപ്പ് ഉപദേഷ്ടാവുമായ ഹേമചന്ദ്രൻ, PSC അംഗം ഡോ. ഷാജിബ്, ജ്യേഷ്ഠ തുല്യനായ മുതിർന്ന മാധ്യമ പ്രവർത്തകൻ എം ജി രാധാകൃഷ്ണൻ, ഗുരുതുല്യനായ ചലച്ചിത്ര നിരൂപകൻ വിജയകൃഷ്ണൻ, വാസ്തുശിൽപി ഡോ ജി ശങ്കർ. ജ്യേഷ്ഠ തുല്യനായ മുതിർന്ന മാധ്യമ പ്രവർത്തകൻ ബൈജു ചന്ദ്രൻ, ഗുരുതുല്യനായ ചലച്ചിത്ര പ്രവർത്തകനും IIFK മുൻ ഡയറക്ടറുമായ എ മീർസാഹിബ് എന്നിവരെക്കെ സംസാരിച്ചത് എൻ്റെ പോസ്റ്റ് ട്രൂത്ത് സിനിമയെ പറ്റിയും എന്നെപ്പറ്റിയും ആണ് എന്നത് സദസിൽ ഒരാളായിരുന്നു കേൾക്കുന്നതിലെ അദ്‌ഭുതമാണ് ഈ സന്ധ്യ എനിക്ക് നൽകിയത്. എൻ്റെ ഒരു പുസ്തകം പൊതുസമക്ഷം ഇത്രയും ഗൗരവത്തോടെ ചർച്ച ചെയ്യപ്പെടുന്നു എന്നതിലാണ് എനിക്കേറ്റവും സന്തോഷം. എന്നെ പറ്റി പ്രിയപ്പെട്ടവർ നല്ല വാക്കുകൾ പറഞ്ഞത് വാത്സല്യം കൊണ്ടാണ്. പക്ഷേ പുസ്തകത്തെ പറ്റി ഉത്തരവാദിത്തപ്പെട്ടവർ ആധികാരികമായി വിലയിരുത്തിയത് അതിനു കിട്ടിയ അംഗീകാരമാണ്. എഴുതിയ ആളെന്ന നിലയ്ക്ക് എന്നെ സംബന്ധിച്ച് അതൊരു വലിയ, പ്രധാനപ്പെട്ട കാര്യം തന്നെയാണ്. പരിമിതികളോടെയെങ്കിലും ഇങ്ങനൊരു വേദി എനിക്കും പുസ്തകത്തിനും മാത്രമായി സംഘടിപ്പിച്ച പ്രിയപ്പെട്ട ഡോ. ഷിറാസ് ഖാനും ഗുരു എം.എഫ് തോമസ് സാറിനും എനിക്കു വേണ്ടി മാത്രം വന്നു പങ്കെടുത്ത സുഹൃത്തുക്കൾക്കും ബന്ധുജനങ്ങൾക്കും നന്ദി നന്ദി മാത്രം!



No comments: