നല്ലൊരനുഭവം. തിരുവനന്തപുരത്ത് ശിശുക്ഷേമസിമിതിയും ചലച്ചിത്രഅക്കാദമിയും ചേര്‍ന്നു നടത്തിയ അന്താരാഷ്ട്ര ബാലചലച്ചിത്രമേളയുടെ രണ്ടാം ദിനം ഓപ്പണ്‍ഫോറത്തില്‍ ബഹുമാനപ്പെട്ട ശ്രീകുമാരന്‍ തമ്പിസാറിനും പ്രിയനടന്‍ പ്രേംകുമാറിനുമൊപ്പം അതിഥിയായി കുട്ടികളോടും രക്ഷിതാക്കളോടും ഒരു സംവാദം. ഏറെ ഞെട്ടിച്ചു കളഞ്ഞത് ശ്രീകുമാരന്‍ തമ്പിസാറാണ്. ഒട്ടേറെത്തവണ അദ്ദേഹത്തെ ദൂരെ നിന്ന് അടുത്തു കണ്ടിട്ടുണ്ടെങ്കിലും നേരില്‍ പരിചയപ്പെട്ടിട്ടുണ്ടായിരുന്നില്ല. ഇന്ന് കൈരളിയുടെ ഓഫീസ് മുറിയില്‍ വച്ച് ജീവിതത്തിലാദ്യമായി അദ്ദേഹം എന്നെ കാണുകയാണ്. കൂടെ വന്നയാള്‍ പരിചയപ്പെടുത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു. ആ ചന്ദ്രശേഖര്‍. എനിക്കറിയാം വായിച്ചിട്ടുണ്ട്. ഉപചാരങ്ങളേറെ കേട്ടിട്ടുള്ളതുകൊണ്ടും എന്നെ അറിയാന്‍ ഒരുവഴിയുമില്ലെന്നുറപ്പുള്ളതുകൊണ്ടും ഇരുന്ന ശേഷം ഞാന്‍ സ്വയം പരിചയപ്പെടുത്താന്‍ മുതിര്‍ന്നു.എന്നെ അദ്ഭുതപ്പെടുത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു: പുസ്തകത്തിന് അവാര്‍ഡൊക്കെ നേടിയിട്ടുള്ള ആളല്ലേ? കലാകൗമുദിയിലൊക്കെ എഴുതാറുണ്ട്. ഈ വര്‍ഷവുമുണ്ടായിരുന്നല്ലോ എന്തോ അവാര്‍ഡ് ? ശരിയല്ലേ എന്ന മട്ടില്‍ എന്നെ നോക്കിയിരിക്കുന്ന തമ്പിസാറിന്റെ മുഖത്തു നിന്നു കണ്ണെടുക്കാതെ അന്തം വിട്ട് ഞാനിരുന്നു! അതാ പറഞ്ഞത് മറക്കാനാവാത്ത ദിവസമാണെനിക്കിന്ന്.
ചിത്രങ്ങളെടുത്ത ചങ്ങാതിമാരായ സഹാനിക്കും സുമേഷിനും നന്ദി
No comments:
Post a Comment