Thursday, October 29, 2009

ഡ്യൂപ്ളിക്കേറ്റ്-ഓറിജിനല്‍ വ്യാജന്‍ !

ആദിയില്‍ സിനിമയുണ്ടായി.പിന്നീട് ചാപ്ളിനുണ്ടായി. ചാപ്ളിന്‍ ലോകഭാഷയില്‍ അവതാരങ്ങള്‍ പലതുണ്ടായി. ദ് ഗ്രെയ്റ്റ് ഡിക്ടേറ്റര്‍ എന്ന സിനിമയ്ക്കു പലതരത്തില്‍ പല വിധത്തില്‍ അനുകരണങ്ങളുമുണ്ടായി.ഹോളിവുഡില്‍ ജാക്കി ചാന്റെ ട്വിന്‍ ബ്രദേഴ്സും മറ്റും ചാപ്ളിന്റെ ഇരുപതാം നൂന്റാണ്ടിലെ പ്രേതാവേശമായിരുന്നു. ഇന്ത്യയിലെ സ്ഥിതിയും മറ്റൊന്നായില്ല. ഡ്യൂപ്ളിക്കേറ്റ് എന്ന പേരില്‍ തന്നെ ഷാരൂഖ് ഖാന്റെ ഹിന്ദി സിനിമ വന്നിട്ടുണ്ട്. മലയാളത്തിലെ സ്ഥിതിയും മറിച്ചല്ല. മുഖ-രൂപ സാമ്യമുള്ളവരുടെ അനുഭവങ്ങളില്‍ നിന്ന് അതിമനോഹരമായ ഒരു ദ്ര്ശ്യവിരുന്ന് സ്രിഷ്ടിക്കാമെന്നു കാട്ടിത്തന്നത് പി.പത്മരാജനായിരുന്നു-അപരനിലൂടെ. ജഗതി ഇരട്ടവേഷത്തിലഭിനയിച്ച കാട്ടിലെ തടി തേവരുടെ ആന, മദന്‍ ലാല്‍ എന്നൊരു മോഹന്‍ ലാല്‍ അപരന്‍ അരങേടം കുറിച്ച വിനയന്റെ സൂപ്പര്‍ സ്റ്റാര്‍ , ബാലചന്ദ്രമേനോന്റെ ദേ ഇങ്ങോട്ടു നോക്ക്യേ...അങനെ എത്രയെങ്കിലും പതിപ്പുകളും പകര്പ്പുകളുമുണ്ടായി ചാപ്ളിന്റെ ഇതിഹാസത്തിനു.
ഇപ്പോഴിതാ മോരിലെ പുളിയും പോയിക്കഴിഞ്ഞപ്പോള്‍ സുരാജ് വെഞ്ഞാറമ്മൂടിന്റെ നായകാവതാരമ്-ഡ്യൂപ്ളിക്ക്കേറ്റ്. അതാകട്ടെ സമീപകാലത്തു കേരലം കണ്ട ഭേദപ്പെട്ട ചലച്ചിത്ര വിജയമായി മാറുകയും ചെയ്യുന്നു. ആനന്ദലബ്ധിക്കിനി എന്തുവേണമ്? എനിക്കതല്ല, എന്റെ ബ്ളോഗിലെ വിലയേറിയ സൈബര്‍ സ്ഥലം ഈ പറട്ട (സുരാജിന്റെ ഭാഷയില്‍ പറഞ്ഞാല്‍ "കൂതറ")സിനിമയ്ക്കായി നീക്കി വയ്ക്കേണ്ടി വന്നതിലാണു കുണ്ഠിതം !
ഇപ്പോഴും ഇങ്ങനത്തെ സിനിമകള്‍ ഉണ്ടാക്കാന്‍ നമ്മുടെ സിനിമാക്കാര്‍ ധൈര്യപ്പെടുന്നുണ്ടല്ലോ എന്ന ചിന്തയേക്കാള്, ഇത്തരം സിനിമകള്‍ കാണാന്‍ നമ്മുടെ പ്രേക്ഷകര്‍ തയാറാവുന്നുണ്ടല്ലോ എന്നതിലാണ്‍ അത്ഭുതം . ഇതെല്ലാം കണ്ട് ആകെ ഒന്നു മാത്രമേ ചെയ്യാനുള്ളൂ-പ്രാര്‍ ഥിക്കുക ദൈവമേ ഇവര്‍ ചെയ്യുന്നതെന്താണെന്ന് ഇവരറിയുന്നില്ല, ഇവരോട് പൊറുക്കേണമേ!

4 comments:

Joy Mathew said...

ചാപ്ലിനെ അടിമുടി കട്ട രാജ് കപൂറിനെ മറ്ന്നുവോ?

A.Chandrasekhar said...

joyji, athellaam oru moshanamo? rajkapoor evide, koothara suraaj evide?

paarppidam said...

സൂപ്പർത്താരങ്ങൾ എന്ന് പറയുന്നവർ ഫാൻസ്‌ ഭ്രാന്ദ്മരുടെ മനോനിലതെറ്റിയ പ്രകടനങ്ങൾ കണ്ട്‌ പട്ടനഭൂതമായും ഏയ്ഞ്ചൽ ജോണായും അവതരിക്കുമ്പോൾ, ആ അവതാരബോറടികളെ സഹിക്കുന്നതിലും ബേധം വേഞ്ഞാറമ്മൂടിന്റെയെങ്കിൽ വേഞ്ഞാറമ്മൂടിന്റെ അതല്ലേൽ വേറെ ഏതെങ്കിലും കൊഞ്ഞാണന്റെ സിനിമ കാണുവാൻ കയറുന്ന പ്രേക്ഷകനെ കുറ്റം പറയാമോ?

അവർ ചെയ്യുന്നതെന്ത്‌ അവർ അറിയുന്നില്ല എന്ന് പരിതപിക്കേണ്ടത്‌ ഇവിടത്തെ സൂപ്പർത്താരങ്ങളെയും അവരെവച്ച്‌ സിനിമയെടുക്കുന്നവരേയും കുറിച്ചാണ്‌. രാഷ്ടീയപ്പുറമ്പോക്കിൽ കൊതുകടികൊണ്ടുനടക്കുന്ന മുരളീധരൻ പണ്ടുപറഞ്ഞമാതിരി പന്ന സിനിമകൾ ഉണ്ടാക്കുന്നവന്മാരെ മുക്കാലിയിൽ കെട്ടിയടിക്കണം.

ക്ഷമിക്കുക അൽപം കടുത്തുപോയി....പക്ഷെ പറയാതിരിക്കാൻ പറ്റില്ല.ഏയ്ഞ്ചൽ ജോൺ കണ്ടാൽ മതി ഞാൻ പറഞ്ഞത്‌ പോരാ എന്ന് താങ്കൾക്ക്‌ ബോധ്യമാകും.

പെഴ! said...

അടിച്ചു തുടങ്ങിയത് ഒരു കമന്‍റാ. അടിച്ചുവന്നപ്പം പോസ്റ്റായി. നേരമൊണ്ടേല്‍
ഇതുവഴിയൊന്നുപോയി വായിച്ചേര്.