Wednesday, June 10, 2009
ബഹദൂറും മാമുക്കോയയും -ചില അവാര്‍ഡാനന്തര ചിന്തകള്‍
മാമുക്കോയ നിശ്ചയമായും നല്ല നാടനാണു. സംസ്ഥാന അവാര്‍ഡ് വളരെ മുമ്പെ കിട്ടേണ്ട ആളുമാണ്. അക്കാര്യത്തില്‍ ഒരു തര്‍ക്കത്തിനു വിദൂര സാധ്യത പോലുമില്ല. പക്ഷേ എ.ആര്‍.റഹ്മാന്റെ ഓസ്കാറിന്റെ കാര്യത്തിലെന്ന പോലെ, ഇക്കുറി അവാര്‍ഡ് കിട്ടിയ കഥാപാത്രമ് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച വേഷമോന്നുമാല്ലെന്ന കാര്യത്തിലും ചലച്ചിത്രപ്രേമികള്‍ തര്‍ക്കിക്കില്ല എന്നാണെന്റെ വിശ്വാസം. അതല്ല ഇവിടെ പ്രശ്നം. ചരിത്രത്തില്‍ ഇല്ലാത്തത് മാധ്യമങ്ങള്‍ എഴുതി ചേര്‍ക്കരുത് . താല്പര്യമുള്ളവര്‍ക്ക് പബ്ലിക്ക് റിലേഷന്‍സ് വകുപ്പിന്റെ വെബ്സൈറ്റില്‍ പോയി സംശയം തീര്‍ക്കാം. 1970 ലും 72 ലും ബഹദൂര് മികച്ച ഹാസ്യ നടനുള്ള ബഹുമതി നേടിയതായി കാണാം. അപ്പോള്‍ മലയാളത്തില്‍ ആദ്യമായി മികച്ച നടനുള്ള അവാര്‍ഡ് വാങ്ങിയതാര്‍?
Subscribe to:
Post Comments (Atom)
2 comments:
ആഹാ... അതുകൊള്ളാം... അപ്പൊ ഏത് മണ്ടന്മാരാണ് "ഇപ്പൊ ഇതാ ആദ്യമായി നല്കുന്നു..." എന്നൊക്കെ കാച്ചിയത്...
അത് പോലെ തന്നെ... തുടര്‍ച്ചയായി 12 വര്‍ഷം മികച്ച ഗാനരചയിതാവിനുള്ള അവാര്‍ഡ് ONV ക്ക് കിഇടിയ ശേഷം അദ്ദേഹം ഇനി തന്നെ പരിഗണിക്കേണ്ട എന്ന് രേഖാമൂലം എഴുതിക്കൊടുത്തു എന്നും കേട്ടിരുന്നു... ഇപ്പൊ ദാ.. ONV ക്കും അവാര്‍ഡ്!
Post a Comment