Thursday, April 19, 2012

Award News in Mangalam Daily Dt.20th April 2012

തിരുവനന്തപുരം: ടെലിവിഷന്‍ സംബന്ധിയായ മികച്ച ലേഖനത്തിനുള്ള സംസ്‌ഥാന അവാര്‍ഡ്‌ ചലച്ചിത്രനിരൂപകനും പത്രപ്രവര്‍ത്തകനുമായ എ. ചന്ദ്രശേഖറിന്‌. 'റിയാലിറ്റി ഷോയ്‌ക്കു പിന്നിലെ റിയാലിറ്റി' എന്ന പേരില്‍ വര്‍ത്തമാനം ഓണപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിനാണു ബഹുമതി. 10,000 രൂപയും ശില്‍പവും പ്രശസ്‌തിപത്രവുമാണ്‌ അവാര്‍ഡ്‌.

റിയാലിറ്റി ഷോകളില്‍ അവതരിപ്പിക്കപ്പെടുന്ന നിര്‍ഭാഗ്യകരമായ അവസ്‌ഥയുടെ പിന്നിലെ നൈതികവും മനഃശാസ്‌ത്രപരവുമായ ധാരണകളെയാണു ലേഖകന്‍ നിരീക്ഷണവിഷയമാക്കുന്നതെന്നു പ്രമുഖ തിരക്കഥാകൃത്ത്‌ ജോണ്‍പോള്‍ അധ്യക്ഷനായുള്ള ജൂറി വിലയിരുത്തി.

22 വര്‍ഷമായി മാധ്യമരംഗത്തുള്ള ചന്ദ്രശേഖര്‍ മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള 2008ലെ സംസ്‌ഥാന അവാര്‍ഡ്‌, ഫിലിംക്രിട്ടിക്‌സ് അവാര്‍ഡ്‌, അല അവാര്‍ഡ്‌ എന്നിവയടക്കം നിരൂപണത്തിനുള്ള ഒട്ടേറെ ബഹുമതികള്‍ നേടിയിട്ടുണ്ട്‌. ആനുകാലികങ്ങളില്‍ ദൃശ്യമാധ്യമങ്ങളെക്കുറിച്ച്‌ നിരന്തരം എഴുതുന്നു. സംസ്‌ഥാന ടെലിവിഷന്‍ അവാര്‍ഡ്‌ ജൂറിയംഗം, ഐ.എഫ്‌,എഫ്‌.കെ. മീഡിയ ലെയ്‌സണ്‍ ഓഫീസര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. മലയാളമനോരമ ദിനപത്രത്തില്‍ പത്രപ്രവര്‍ത്തനമാരംഭിച്ച ചന്ദ്രശേഖര്‍ വെബ്‌ ലോകം ഡോട്ട്‌ കോം, രാഷ്‌ട്രദീപിക സിനിമയുടെ എഡിറ്റര്‍ എന്നീ തസ്‌തികകളില്‍ സേവനമനുഷ്‌ഠിച്ചു. മൂന്നു വര്‍ഷം അമൃത ടിവിയില്‍ സീനിയര്‍ ന്യൂസ്‌ എഡിറ്ററായിരുന്നു. നാലുവര്‍ഷമായി കന്യക ദ്വൈവാരികയുടെ എഡിറ്റര്‍ ഇന്‍ ചാര്‍ജ്‌. സംസ്‌ഥാന അവാര്‍ഡ്‌ നേടിയ ബോധതീരങ്ങളില്‍ കാലം മിടിക്കുമ്പോള്‍, മോഹന്‍ലാല്‍ ഒരു മലയാളിയുടെ ജീവിതം, നിറഭേദങ്ങളില്‍ കാലം മിടിക്കുമ്പോള്‍ തുടങ്ങിയ പുസ്‌തകങ്ങളുടെ രചയിതാവാണ്‌. ഋത്വിക്‌ ഘട്ടക്‌ എ ക്‌ളൗഡ്‌ ക്യാപ്പ്‌ഡ് സ്‌റ്റാര്‍ എഡിറ്റ്‌ ചെയതു.

അധ്യാപികയായ അമ്പിളിയാണു ഭാര്യ. മകള്‍ അപര്‍ണ

No comments: