Wednesday, December 13, 2017

കേരള ടാക്കീസും ഞാനും

 കഴിഞ്ഞ വര്‍ഷം ഐ.എഫ്.എഫ്.കെയോടനുബന്ധിച്ച് ചിന്ത പബ്‌ളീഷേഴ്‌സിനു വേണ്ടി മലയാള സിനിമയെപ്പറ്റി ഇംഗ്‌ളീഷില്‍ ഒരു പുസ്തകം-കേരള ടാക്കീസ്- ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട് ഞാന്‍ എഡിറ്റുചെയ്തു പുറത്തിറക്കി. എന്റെ ശിഷ്യനും സഹരചയിതാവുമെല്ലാമായ ഗിരീഷ് ബാലകൃഷ്ണനെയാണ് ഞാനതില്‍ അസോഷ്യേറ്റ് എഡിറ്റായി ഉള്‍പ്പെടുത്തിയത്. ചിന്തയിലെ ഗോപിനാരായണന്റെ ശ്രമഫലമായി അതൊരു മികച്ച റഫറന്‍സ് ഗ്രന്ഥമായിത്തന്നെ പുറത്തുവരികയും ശ്രദ്ധിക്കപ്പെടുകയും ചെയ്തു.ഇത്തവണയും കേരള ടാക്കീസിന്റെ രണ്ടാം പുസ്തകം സമാഹരിക്കാന്‍ ചിന്തയിലെ ശിവകുമാര്‍ ഏറെ നിര്‍ബന്ധിച്ചെങ്കിലും ഗോവ ചലച്ചിത്രമേളയില്‍ പങ്കെടുക്കേണ്ടതുള്ളതുകൊണ്ട് ഏറ്റാല്‍ നീതി പുലര്‍ത്താനാവില്ലെന്നു കണ്ട് ഞാനത് സവിനയം ഒഴിവാക്കുകയായിരുന്നു. എന്നാല്‍ ഗിരീഷ് എഡിറ്ററായി കേരള ടാക്കീസ്2-സിനിമ ഓഫ് റസിസ്റ്റന്‍സ് ഇപ്പോള്‍ പുറത്തുവന്നി
രിക്കുകയാണ്. നല്ല പുസ്തകം. ഗിരീഷ് പണി നന്നായി ചെയ്തിരിക്കുന്നു. ശിഷ്യന്‍ വളരുന്നതില്‍ അഭിമാനം തോന്നുന്നു. ഒപ്പം, ഡിജിറ്റല്‍കാലത്തെ ഫിലിം സൊസൈറ്റിപ്രസ്ഥാനം എന്ന ലേഖനത്തിലൂടെ അതിന്റെ ഒരു ഭാഗമാവാന്‍ കഴിഞ്ഞതിലുളള സന്തോഷവും.

No comments: