Saturday, August 30, 2008

താരസ്വരൂപത്ത്തിന്റെ ഭിന്നമുഖങള്‍

.ചന്ദ്രശേഖര്‍

"ഫാന്‍സ്‌ അസോസിയേഷന്‍കാരെ കൊണ്ട് മലയാള സിനിമയ്ക്ക് ഗുണമൊന്നുമുണ്ടായിട്ടില്ല.എന്നാല്‍ താരങള്‍ക്ക് ഇവരെക്കൊണ്ട് ഗുണമുണ്ടായിട്ടുണ്ട്."
-സംവിധായകന്‍ കമല്‍.

സിനിമ സൃഷ്ടിക്കുന്ന ഭാസ്മാസുരന്മാരാണോ താരങ്ങള്‍ എന്ന് പ്രത്യക്ഷത്തില്‍ ചിന്തിച്ചുപോയേക്കാവുന്ന നിലയിലേക്കാണ് നമ്മുടെ സിനിമയില്‍ കാര്യങ്ങള്‍ എത്തുന്നത്. താരങ്ങളെ പടച്ചുവിട്ട ചലച്ചിത്രകാരന്മാര്‍തന്നെ താരങ്ങളെ ഭയക്കുന്ന അവസ്ഥയുടെ പ്രത്യക്ഷീകരണമായി സംവിധായകന്‍ കമലിന്‍റെ ഈ അഭിപ്രായത്തെ കണക്കാക്കാം.താരങ്ങളെ പടച്ചുവിട്ട ചലച്ചിത്രകാരന്മാര്‍തന്നെ താരങ്ങളെ ഭയക്കുന്ന അവസ്ഥയുടെ പ്രത്യക്ഷീകരണമായി സംവിധായകന്‍ കമലിന്‍റെ ഈ അഭിപ്രായത്തെകണക്കാക്കാം. താരത്തെഉള്‍പ്പെടുത്തി ഒരു സിനിമയെടുക്കാന്‍പേടിയാനെന്ന നിലയിലേക്ക് ഹിറ്റുകളുടെസംവിധായകന്‍ഷാജികൈലാസിനെപ്പോലുള്ളവര്‍പരിതപിക്കുന്നതും, ഒരു താരത്തിന്‍റെ തീയതിക്കുവേണ്ടിരണ്ടുവര്‍ഷംകാത്തിരുന്നതിന്റെ പരിഭവത്താല്‍ സിനിമാരംഗത്ത്ഒരു സംഘടനതന്നെവിഘടിച്ച്ചില്ലാതാകുന്നതും, താര പ്രതിഫലമാണ്സിനിമാനിര്മിതിയിലെഏറ്റവും വലിയസമകാലികപ്രതിസന്ധിയെന്ന പരാതികളും കേള്‍ക്കുമ്പോഴുംകാണുമ്പോഴും യഥാര്ഥത്തില്‍്നാം മറന്നു പോകുന്ന ഒന്നുണ്ട്.താരം സ്വയംസംഭവിക്കുന്നതല്ല. താരസൃഷ്ടിയില്‍ചലച്ചിത്രകാരന്‍ തൊട്ടു സാധാരണ പ്രേക്ഷകന്‍വരെ ഉത്തരവാദിത്തമുള്ള ഒരു മഹാസമൂചമുണ്ട്.

താരമെന്ന വാക്കിനു എന്തു നിര്‍വചനമാണ് കൊടുക്കേണ്ടതെന്നറിഞ്ഞുകൂടാ. തിരശ്ശിലയില്‍ പ്രത്യക്ഷപ്പെട്ടു എതെങ്ങ്കിലും ഒരു പ്രവര്‍ത്തി ചെയ്തവ്ത്സ്വസാനിപ്പിച്ചശേഷവും താല്പര്യജനകവും ഭാവപ്രധാനവുമായ
രീതിയില്‍ പ്രേക്ഷക മനസ്സില്‍ തുടരുന്ന ഒരു സ്ത്രീയെ /പുരുഷനെ ആണ് താരമെന്ന് വിളിക്കുന്നതെന്ന് സത്യജിത്ത്
റായി നമ്മുടെ സിനിമ അവരുടെ സിനിമയില്‍ എഴുതിയിട്ടുണ്ട്. ഒരു സീനില്‍ പ്രത്യക്ഷപ്പെട്ടുപോകുന്ന അഭിനേതാവിനെ മുതല്‍ ലക്ഷങ്ങള്‍ പ്രതിഫലം പറ്റുന്ന പ്രഫഷണല്‍ നടിനടന്മാരെ വരെ റായി ഈ നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തുന്നു.

താരങ്ങള്‍ ഉണ്ടാവുന്നത്

1909 വരെയുള്ള സിനിമാചരിത്രത്തില്‍ താരത്തിനു പിന്നണിയിലായിരുന്നു ഇരിപ്പിടം. തങ്ങള്‍ സ്ക്രീനില്‍
കണ്ട ഹൃദയത്തോടടുപ്പിച്ച അഭിനേതാക്കള്‍ ആരെന്നോ എന്തെന്നോ അന്നോളം പ്രേക്ഷകര്‍ക്ക് അജ്ഞാതമായിരുന്നു. ക്രെഡിറ്റ് ലൈനില്‍ സ്രഷ്ടാക്കള്‍ക്കൊപ്പം, അഭിനേതാക്കളുടെ കു‌ടി പേര്‍ പ്രസിദ്ധം
ചെയ്യുന്നതോടെയാണ് സിനിമയില്‍ താരവ്യവസ്ഥയുടെ നാമ്പ് മുളയ്ക്കുന്നതെന്ന് ചലച്ചിത്ര ഗവേഷകന്‍ റിച്ചാര്ഡ്
ഡിക്കോര്ഡവോ സ്ഥാപിച്ചു. ഫ്രഞ്ച് സിനിമയാണ്, മറ്റ് പലതിലുംഎന്നോണം സിനിമയിലെ താരവ്യവസ്ഥയുടെ വിപണനമൂല്യം തിരിച്ചറിഞ്ഞ് ആദ്യം ലോകത്തിനു മുന്നില്‍ കാട്ടിത്തന്നത്. സിനിമയുടെ വിപണനത്തിലും വ്യാപനത്തിലും താരമൂല്യം ഫലപ്രദമായി ഉപയോഗിക്കാമേന്ന ഈ തിരിച്ചറിവിനെ ഹോളിവുഡ് ഏറെ ചൂഷണവിധേയമാക്കി. സ്റ്റുഡിയോയുടെ പേരില്‍ മാത്രം അറിയപ്പെട്ടിരുന്ന ചലച്ചിത്ര സൃഷ്ടികള്‍ക്ക്, അവയിലെ താരസാന്നിദ്ധ്യം അധികമൂല്യം നല്‍കുന്നുവെന്ന തിരിച്ചറിവില്‍ താരമൂല്യം നേടിയ ആദ്യത്തെ അഭിനേതാവ് 1910 ല്‍ പുറത്തിറങ്ങിയ ബയോഗ്രാഫ് ഗേളിലെ നായിക ഫ്ലോറന്‍സ് ലോറന്‍സ് ആയിരുന്നു. പിന്നീട്, ഹോളിവുഡ് ലിറ്റില്‍ മേരി എന്ന ഓമനപ്പേരിട്ട് വിളിച്ച മേരി പിക്ഫോര്ഡ് ആദ്യത്തെ സൂപ്പര്‍ താരമായി.click here to read more

Thursday, August 21, 2008

ഭാഷാപോഷിണി

ബ്രുഹദ് സ്വഭാവം കൊണ്ട് ആരും സമീപിക്കാന്‍ മടിക്കുന്ന
ഒരു വിഷയത്തെയാണ് .ചന്ദ്രശേഖര്‍ ഗവേഷണത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. മിഴിവാര്‍ന്ന ദൃശ്യമാധ്യമപഠനം രീതി കൊണ്ടും സമീപനം കൊണ്ടും നമ്മുടെ പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നു.
ഭാഷാപോഷിണി, ലക്കം 3, പുസ്തകം 32, പേജ് 80

Wednesday, August 20, 2008

Sahityajalakam on Kairali TV

Watch out the interview with A.Chandrasekhar which appeared on Sunday the 10th August 2008 on Sahitya jalakam progamme in Kairali TV. Clipping of the Book Review and interview by Dr.Mini Nair can be viewed by clicking the following link



Tuesday, August 19, 2008

Time-tested frames

Journalist and critic A Chandrasekhar's new book offers a profound insight into the part-tyrannical, part-romantic hold of time on filmmakers

B.Sreejan
b-sreejan@epmltd.com
The best feature of the book "When time ticks in the shores of Consciousness" is the pain undertaken by the author to patiently dissect a number of major films and identify the influence of time in the realisation of a film project. Comparisons linking the master cinematographers and the present day realities in television and cinema are beautifully woven into the book. Like the subject it handles, the book offers a little complex reading. But with a right mix of film, television, Fm radio and extract from screen plays the author tries to ease the effort of the reader.

The New Indian Express, Expresso suppliment, Thiruvananthapuram, Wednesday, the 20th August 2008, Page 4

സമയതീരങ്ങളിലെ അഭ്രജാലകങ്ങള്‍


ബൈജു ചന്ദ്രന്‍

കാലം എന്ന സമസ്യയുമായി സകലകലകളും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. നൃത്തം കാലത്തിലെ ചലനരൂപവും സംഗീതം ശബ്ദരൂപവും നാടകം ക്രിയാരൂപവുമാകുമ്പോള്‍ ചലച്ചിത്രം കാലത്തില്‍ കൊത്തിയെടുത്ത ദൃശ്യരൂപമാവുന്നു.അനാദിമധ്യാന്തരൂപിയായ കാലത്തിന്റെ-സമയത്തിന്റെ ചലച്ചിത്രകലയിലെ നിതാന്തസാന്നിദ്ധ്യത്തെയും ഇടപെടലുകളെയും സൂക്ഷ്മവിശകലനത്തിനു വിധേയമാക്കുകയാണ് എ.ചന്ദ്രശേഖര്‍ രചിച്ച ബോധതീരങ്ങളില്‍ കാലം മിടിക്കുമ്പോള്‍. സിനിമയിലെ കാലപ്രവാഹത്തിലൂടെ കരുതലോടെയാണെങ്കിലും ആയാസരഹിതമായി തുഴഞ്ഞുപോകുമ്പോള്‍ കണ്ണില്‍പ്പെടുന്ന പവിഴപ്പുറ്റുകളെയും പാറക്കെട്ടുകളെയും അപൂര്‍വജീവജാലങ്ങളെയുമൊക്കെ ചന്ദ്രശേഖര്‍ അതിസമീപദൃശ്യങ്ങളായിത്തന്നെ കാണിച്ചുതരുന്നുണ്ട്.
കാലത്തിലൂടെ കാലം കൊണ്ട് കാലത്താലെഴുതുന്ന കലാസൃഷ്ടിയായ സിനിമയില്‍ കാലം നിമിത്തവും പശ്ചാത്തലവും പ്രമേയവും പ്രധാനകഥാപാത്രവുമായി തീരുന്നതെങ്ങനെയെന്ന് സിന്തങ്ങളുടെയും പ്രത്യക്ഷോദാഹരണങ്ങളുടെയും പിന്‍ബലത്തോടെ ചന്ദ്രശേഖര്‍ സമര്‍ത്ഥിക്കുമ്പോള്‍ ഒരു ലക്ഷണമൊത്ത ആധികാരിക ഗ്രന്ഥത്തിന്റെ സ്വഭാവം കൈവരിക്കുന്നുണ്ട്. പഠനവിഷയത്തിന്റെ പരപ്പില്‍ നീന്തിത്തുടിക്കുമ്പോള്‍ത്തന്നെ ആഴങ്ങളിലേക്കിറങ്ങിച്ചെന്ന്, സിനിമയുടെ സകല ഊടുവഴികളിലും ഗുഹാമുഖങ്ങളിലും കയറിയിറങ്ങി മൗലികവും പുതുമയാര്‍ന്നതുമായ പല കണ്ടെത്തലുകളും മുന്നോട്ടുവയ്ക്കുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ സവിശേഷത.
ആധുനിക മാധ്യമകാലത്ത് ഏറ്റവും വിലപിടിച്ച ചരക്കായി സമയമെങ്ങനെ മാറി എന്ന അന്വേഷണത്തിലാരംഭിക്കുന്ന ബോധതീരങ്ങളില്‍... പത്തു ഖണ്ഡങ്ങളിലൂടെയാണ് പൂര്‍ണമാവുന്നത്. ചലച്ചിത്രകലയുടെ ആഖ്യാനവഴികളിലും പ്രമേയസ്വീകരണത്തിലും കാലാകാലങ്ങളിലുണ്ടായ മാറ്റങ്ങളെ വിശകലനം ചെയ്യുമ്പോള്‍ ചരിത്രത്തോടു നീതിപുലര്‍ത്തിയിട്ടുണ്ടോ എന്നുകൂടി അന്വേഷിക്കുന്നുണ്ട്. കാലത്തെ വരുതിയില്‍ നിര്‍ത്താനും മാറ്റിമറിച്ച് ദൃശ്യശില്‍പങ്ങളുണ്ടാക്കാനുമുതകുന്ന പ്രധാന പണിയായുധമായി കട്ട് പരിണമിക്കുന്നതിനെക്കുറിച്ച് വിശദമായി പരിശോധിക്കുന്നു കാലത്തിന്റെ തിരുമുറിവ്  ചലച്ചിത്രത്തിന്റെ സാങ്കേതികവും സൗന്ദര്യാത്മകവുമായ തലങ്ങളിലേക്ക് പ്രകാശം ചൊരിയുന്ന ഖണ്ഡമാണ്. വിശ്വോത്തര ചലച്ചിത്രകാരന്മാരും മലയാളത്തിന്റെ മുന്‍നിര സംവിധായകരുമൊക്കെ കാലത്തെ കൈകാര്യം ചെയ്യുമ്പോള്‍ പ്രകടമാക്കുന്ന വൈരുദ്ധ്യവും വൈദഗ്ധ്യവും താരതമ്യം ചെയ്യപ്പെടുന്നു. നിറപ്പകിട്ടുകൊണ്ടു കാലത്തെ അടയാളപ്പെടുത്തുന്നതിനെക്കുറിച്ചുള്ള കാലത്തിന്റെ കളര്‍ക്കോഡ് എന്ന ഖണ്ഡവും ശബ്ദത്തിന്റെ അദൃശ്യസാന്നിദ്ധ്യമുപയോഗിച്ചു കാലത്തെ രേഖപ്പെടുത്തുന്നതിനെക്കുറിച്ചുള്ള സമയത്തിന്റെ നിലവിളികളും മര്‍മ്മരങ്ങളും എന്ന അദ്ധ്യായവും മൗലികതയിലും വിശകലനസാമര്‍ത്ഥ്യത്തിലും വേറിട്ടുനില്‍ക്കുന്നു. കാലം കാലത്തെ തടവിലാക്കുന്ന ഡോക്യുമെന്ററികളും പരസ്യചിത്രങ്ങളും പതിറ്റാണ്ടുകളിലൂടെ കണ്ടുപരിചയിച്ച സിനിമാറ്റിക് ടൈമിനെ അട്ടിമറിക്കുന്ന ടെലിവിഷന്‍ പരസരവും സൂക്ഷ്മമമായി വിലയിരുത്തപ്പെടുന്നുണ്ട്. ആധുനിക സിനിമയുടെ സമയപരിചരണവും വിമര്‍ശനവിധേയമാവുന്നു. ചരിത്രത്തിന്റെ ദശാസന്ധികളില്‍ നിന്നും ജീവിതയാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും മുഖം തിരിച്ചുനില്‍ക്കുന്ന സമകാലിക മലയാള സിനിമ അതിന്റെ ആഴമില്ലായ്മയുടെയും അന്തസ്സാരശൂന്യതയുടെയും പേരില്‍ വിചാരണ ചെയ്യപ്പെടാന്‍ ഈ കാലവിചാരം നിമിത്തമാവുന്നുണ്ടെന്നത് ആഹഌദകരമാണ്. ആവിഷ്‌കരണശൈലിയില്‍ ആധുനികമാവുമ്പോള്‍ത്തന്നെ പ്രമേയകല്‍പനയില്‍ കാലബോധം നഷ്ടമാവുന്ന മുഖ്യധാരാ മലയാളസിനിമയെ പാപബോധമില്ലാത്ത സമയം എന്ന അദ്ധ്യായത്തില്‍ ഒരു പരിഹാസച്ചിരിയോടെയാണു പരാമര്‍ശിച്ചിരിക്കുന്നത്. സമാനപ്രമേയങ്ങളവതരിപ്പിച്ച മുഖ്യധാരാ-സമാന്തര ചിത്രങ്ങളുടെ താരതമ്യപഠനം അതിന്റെ മൗലികസ്വഭാവം കൊണ്ട് അഭിനന്ദനമര്‍ഹിക്കുന്നു. എന്നാല്‍ വെറുതേ വീണ്ടെടുക്കുന്ന കാലം എന്ന അദ്ധ്യായത്തില്‍ രണ്ടും മൂന്നും ഭാഗങ്ങളുണ്ടാവുന്ന ചിത്രങ്ങളെ വിശകലനം ചെയ്യുമ്പോള്‍ അതിലെ മുഖ്യകഥാപാത്രങ്ങള്‍ക്കു കാലാന്തരത്തില്‍ സംഭവിക്കുന്ന-അനുഭവിക്കേണ്ടിവരുന്ന സ്വഭാവപരിണാമങ്ങളെ കുറേക്കൂട സൂക്ഷ്മമായി വിശകലനം ചെയ്യേണ്ടതായിരുന്നു. കഥാപാത്രങ്ങളുടെ ബാഹ്യരൂപത്തെ മാത്രമല്ല, ആന്തരിക സ്വഭാവഘടനയെ വരെ മാറ്റിമറിക്കാന്‍ ശേഷിയുള്ളതാണല്ലോ അപ്രതീക്ഷിതമായ കാലപ്രവാഹം. മലയാളത്തിലാദ്യമായി രണ്ടാംഭാഗമുണ്ടായ അശ്വമേധം എന്ന ചിത്രത്തിലെ നായകനായ മോഹനന്‍ തുടര്‍ന്നുള്ള ശരശയ്യയില്‍ പ്രധാനവില്ലനായി മാറുന്നതും ആ കഥാപാത്രത്തെ പ്രേംനസീറില്‍ നിന്ന് ഗോവിന്ദന്‍കുട്ടി ഏറ്റെടുക്കുന്നതും കൗതുകകരമായ സംഗതികളല്ലേ? തിരക്കേറിയ ഒരു മാധ്യമപ്രവര്‍ത്തകന്‍ ഇത്തരമൊരു ഗ്രന്ഥരചനയിലേര്‍പ്പെടുമ്പോള്‍ ഉണ്ടാവുന്ന ചില്ലറ അനവധാനതകള്‍ വേറെ ചിലതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കാവ്യമേള(1965)യും ചിത്രമേള(1967)യും പാക്കേജായി പുറത്തിറങ്ങിയെന്നുള്ള നിസ്സാരതെറ്റുകളെ നോട്ടപ്പിശകുകളായി കാണാം. എന്നാല്‍ സ്വയംവരത്തിലെ നായകന്‍ റെയില്‍പ്പാളത്തില്‍ ജീവിതമവസാനിപ്പിച്ചെന്നുള്ള പരാമര്‍ശവും നിര്‍മാല്യത്തില്‍ വെളിച്ചപ്പാടിന്റെ നാടുവിട്ടുപോയ മകനെ അനന്തരവനാക്കിയതും ആ ചിത്രങ്ങളുടെ സ്രഷ്ടാക്കളായ വലിയ ചലച്ചിത്രകാരന്മാരുടെ പാത്രകല്‍പനയെത്തന്നെ തകിടംമറിക്കുന്ന രീതിയിലുള്ള അബദ്ധങ്ങളായിപ്പോയി. അതുപോലെതന്നെ ചലച്ചിത്രപ്രേമികള്‍ക്കെന്നപോലെ സാധാരണക്കാര്‍ക്കും താല്‍പര്യം തോന്നിക്കേണ്ട ഇത്തരമൊരു പുസ്തകത്തിന് കുറച്ചുകൂടി അര്‍ത്ഥവത്തും സംവേദനക്ഷമവുമായ പുറംചട്ടയാകാമായിരുന്നു എന്നുകൂടി പറഞ്ഞുകൊള്ളട്ടെ.
സുഘടിതവും യുക്തിഭദ്രവും സമഗ്രവുമായ ഈ പുസ്തകത്തിന്റെ രചനയ്ക്ക് ചന്ദ്രശേഖറിനു സഹായമായിത്തീര്‍ന്നത് തീര്‍ച്ചയായും വ്യത്യസ്ത മാധ്യമങ്ങളില്‍നിന്ന് (പത്രം, ചലച്ചിത്രമാസിക, ടെലിവിഷന്‍, വെബ്ബ്) ആര്‍ജിച്ച അനുഭവസമ്പന്നതയായിരിക്കണം. സിനിമയെയും കാലത്തെയും കുറിച്ചു മലയാളത്തിലുണ്ടായ പഠനഗ്രന്ഥം എന്ന പ്രത്യേകതയ്ക്കു പുറമേ ലോകസിനിമയുടെ പശ്ചാത്തലതത്തില്‍ മികച്ച ഇന്ത്യന്‍-മലയാള സിനിമകളുടെ കൂട്ടത്തില്‍ മുഖ്യധാരാ മലയാളസിനിമകളെക്കൂടി ചേര്‍ത്തുനിര്‍ത്തിയതിനും ചന്ദ്രശേഖര്‍ അഭിനന്ദനമര്‍ഹിക്കുന്നു.
നീന്തിത്തുടിക്കുമ്പോള്‍ത്തന്നെ ആഴങ്ങളിളിരങ്ങിച്ചെന്നു സിനിമയുടെ സകല ഉ‌ടുവഴികളിലും ഗുഹാമുഖങ്ങളിലും കയറി ഇറങ്ങി മൌലികവും പുതുമയാര്ന്നതുമായ പല കണ്ടെത്തലുകളും മുന്നോട്ടുവയ്ക്കുന്നു എന്നതാണ് ഈ പുസ്തകത്തിന്‍റെ സവിശേഷത.സിനിമയില്‍ കാലം നിമിത്തവും പശ്ചാത്തലവും പ്രമേയവും പ്രധാന കഥാപാത്രവുമായിത്തീരുന്നതെങ്ങനെ എന്ന് സിദ്ധാന്തങ്ങളുടെയും പ്രത്യക്ഷ ഉദാഹരണങ്ങളുടെയും പിന്‍ബലത്തോടെ ചന്ദ്രശേഖര്‍ സമര്ഥിക്കുമ്പോള് ഒരു ലക്ഷണമൊത്ത ആധികാരിക ഗ്രന്ഥത്തിന്ടെ സ്വഭാവം കൈവരിക്കുന്നുന്ട്.സിനിമയെയും കാലത്തെയും കുറിച്ച് മലയാളത്തിലുണ്ടായ പഠന ഗ്രന്ഥം എന്ന പ്രത്യേകതയ്ക്ക് പുറമെ ലോകസിനിമയുടെ പശ്ചാത്തലത്തില്‍ മികച്ച ഇന്ത്യന്‍-മലയാള സിനിമകളുടെ കൂട്ടത്തില് മുഖ്യധാരാ മലയാള സിനിമയെക്കുടി ചേര്ത്തു നിര്ത്തിയത്തിനും ചന്ദ്രശേഖര്‍ അഭിനന്ദനം അര്‍ഹിക്കുന്നു.


സമകാലിക മലയാളം വാരിക, പുസ്തകം 12, ലക്കം 14, പേജ് 82

Monday, August 18, 2008

നാന സിനിമാ വാരിക

ലോകസിനിമയിലെ രാജശില്‍പികള്‍ കാലത്തെ സമര്ഥമായി ഉപയോഗിച്ച് ചെതോതരങ്ങലായ കലാശില്പങ്ങള്‍ തീര്‍ത്തവര്‍ ആണ്. ബോധതീരങ്ങളില്‍ കാലം മിടിക്കുംപോള്‍ എന്ന ഗ്രന്ഥത്തില്‍ ചന്ദ്രശേഖര്‍ കാലത്തെ വിവിധങ്ങളായ കള്ളികളില്‍ അടയാളപ്പെടുത്താനുള്ള ഒരു ശ്രമമാണ് നടത്തിയിരിക്കുന്നത്. മൌലികത കൊണ്ടും ആവിഷ്ക്കാരത്തിലെ പുതുമകൊണ്ടും ഈ ഗ്രന്ഥം വേറിട്ട്‌ നില്ക്കുന്നു.

നാന , പുസ്തകം 36, ലക്കം 43, പേജ് 35

സിനിമാ മംഗളം

ബിനു കുമാര്‍ ഇളമാട്
ദൃശ്യ ഭാഷയുടെ ചമല്ക്കാരസൌഭഗതയില് കാലം അതിവിശാലമായ സര്‍ഗസംവദങ്ങള്‍ സാധ്യമാക്കുന്ന ലോകക്കാഴ്ച്ചകളിലെയ്ക്ക് ഈ പുസ്തകം വായനക്കാരനെ കൈപിടിച്ചു നടത്തുന്നു. കാലം ദൃശ്യ സമ്വേദനന്ഗില് സൃഷ്ടിച്ച്ചുവരുന്ന പ്രഹേളികകെയുമ് സന്നിഗ്ദ്ധതകളെയും പുനരാവിഷ്കരിക്കാന്‍ ലളിതവും രിജിവുമായ ആഖ്യാന തന്ത്രമാണ് എ .ചന്ദ്രശേഖര്‍ സ്വീകരിച്ചിരിക്കുന്നത്. സിനിമയുടെ വ്യാകരണ പരതയില്‍ അത്ര പരിചിതമല്ലാത്ത ഈ അന്വേഷണ ശൈലിയെ പരിചയപ്പെടുത്തിയതില്‍ ഗ്രന്ഥകാരന്‍ അഭിമാനിക്കാം
സിനിമാ മംഗളം , പുസ്തകം 12, ലക്കം 34, പേജ് 46

Friday, August 08, 2008

പുസ്തകപ്പച്ച

ലച്ചിത്രങ്ങളെ കാലവുമായി ചേര്ത്തുവച്ച് പഠന വിധേയമാക്കുന്ന വ്യത്യസ്തമായ ലേഖനങ്ങള്‍. ''തെന്നിമാറുന്ന ഒരുപിടി കാലങ്ങളെ വരുതിയില്‍ നിര്‍ത്താനും വായനക്കാരുമായി പുതിയൊരു കാലത്തെ സൃഷ്ടിക്കാനും'' ഗ്രന്ഥകാരന് കഴിയുന്നുവെന്ന് അവതാരികാകാരനായ മധു ഇരവന്കര.
പച്ചക്കുതിര , ലക്കം 1പുസ്തകം5 പേജ് 63

മാതൃഭൂമി ആഴ്ചപ്പതിപ്പ്

വിവിധ കാലങ്ങളില്‍ ദൃശ്യകാഴ്ച്ചയിലും ഭാഷയിലും വരുന്ന മാറ്റങ്ങളെ അടയാളപ്പെടുത്തുന്ന പഠന ലേഖനങ്ങളുടെ സമാഹാരം. മാസ്റ്റേഴ്സ് ഉയര്‍ത്തിപ്പിടിക്കുന്ന കാലസംകേതങ്ങളെ ലോകസിനിമയുടെ പശ്ചാത്തലത്തില്‍ മലയാള സിനിമയിലേക്ക് സംക്രമിപ്പിക്കുന്നു. ചലച്ചിത്രത്തിലെ കാലം ആദ്യമായാണ് മലയാളത്തില്‍ ഒരു മാധ്യമ പ്രവര്ത്തകനാല്‍ ഗവേഷണം ചെയ്യപ്പെടുന്നത്.
മാത്രുഭു‌മി ആഴ്ചപ്പതിപ്പ്, ലക്കം 23 പുസ്തകം 86പേജ് 83