Monday, July 21, 2008

വെബ് ലോകം ഡോട്ട് കോം പറയുന്നു

മയം കളയാന്‍ സിനിമ കാണുന്നവര്‍ക്ക്‌ വേണ്ടിയല്ല, സിനിമയില്‍ സമയം കളയാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക്‌ വേണ്ടിയുള്ളതാണ്‌ ‘ബോധതീരങ്ങളില്‍ കാലം മിടിക്കുമ്പോള്‍’. സിനിമമാധ്യമത്തെ അടുത്തറിയാന്‍ ശ്രമിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും വായനക്കാര്‍ക്കും ഒരു കൈപുസ്‌തകം.

വെബ് ലോകം ഡോട്ട് കോം

http://malayalam.webdunia.com/miscellaneous/literature/bookreview/0807/21/1080721066_1.htm

Friday, July 18, 2008

ഇന്ദുലേഖ ഡോട്ട് കോം

ദൃശ്യമാധ്യമങ്ങളിലെ, പ്രത്യേകിച്ച് സിനിമയിലെ, കാലം; അതിസങ്കീര്‍ണവും മലയാളത്തെ സംബന്ധിച്ചിടത്തോളം അചുംബിതവുമായ ഈ വിഷയമാണ് ‘ബോധതീരങ്ങളില്‍ കാലം മിടിക്കുമ്പോള്‍’ എന്ന പഠനഗ്രന്ഥത്തില്‍ എ ചന്ദ്രശേഖര്‍ ഇഴ കീറി പരിശോധിക്കുന്നത്. ക്ലാസിക് ചലച്ചിത്രങ്ങള്‍ മുതല്‍ കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍ തീരുന്ന പരസ്യചിത്രങ്ങളും ടെലിവിഷന്‍ വാര്‍ത്താ ക്ലിപ്പിങ്ങുകളും വരെ ചന്ദ്രശേഖറിന്റെ സൂക്ഷ്‌മദൃഷ്‌ടിയില്‍ പെടുന്നുണ്ട്. ദൃശ്യമാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തനത്തെയും ഗൌരവത്തോടെ കാണുന്നവരെല്ലാം വായിച്ചിരിക്കേണ്ട പുസ്തകം.
http://indulekha.com/
http://indulekha.com/malayalambooks/2008/07/bodhatheerangalil-kalam-midikkumbol.html
u