Saturday, December 13, 2008

അപക്വതയുടെ കൈയ്യൊപ്പ്


റയാതിരിക്കാന്‍ വയ്യ. തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് സിഗ്നേച്ചര് ഫിലിം വേണ്ട എന്ന് വയ്ക്കുന്നതാണ് ഭംഗി. പോയ വര്‍ഷത്തെ അടയാള ചലച്ച്ചിത്രത്ത്തെപ്പറ്റി ആക്ഷേപമുന്നയിച്ച് കു‌വാനെങ്കിലും തീയറ്ററുകളില്‍ ആളുണ്ടായി. ഇത്തവണയാകട്ടെ ഒന്നു ക്‌ുവാന്‍ പോലും ആളില്ല. ഒരുപക്ഷേ ഒരു കു‌വല്‍ പോലും അര്‍ഹിക്കാത്തത്ര അപക്വമായ രചന. ചില പ്രാകൃത ഇന്‍ഫര്‍മേഷന്‍ ബ്രോട്കാസ്ടിമ്ഗ് എ.ഡി.വി. പി. ന്യു‌സ് റീല്‍ നിലവാരം. ഗ്രാഫിക്സ് പഠിച്ചു തുടങ്ങിയ ഏതോ പയ്യന്മാരുടെ ലാബ് ചിത്രത്തിന്റെ പെര്‍ഫക്ഷന്‍. സംഗീതമാകട്ടെ തിടുക്കത്തില്‍ ചെയ്യുന്ന ചില ടിവിപരിപാടികളുടെ സിഗ്നേച്ചര് മോന്ടാഷിന്റെതിലും പരിതാപം. വലിയ വലിയ പ്രതിഭകള്‍ വന്നിരിക്കുന്ന സദസ്സില്‍ ഇത്തരം ദ്രോഹങ്ങള്‍ പ്രദര്‍ശിപ്പിച്ചു മാനം കേടാതിരിക്കുകയല്ലേ നല്ലതെന്ന് നല്ല സിനിമയെന്തെന്നരിയാവുന്ന കെ.ആര്‍. മോഹനനും ബീനാ പോലുമെങ്കിലും ശ്രദ്ധിച്ചിരുന്നെങ്കില്‍! ഒരു നിര്ദ്ദേശം : ഇതിലും നല്ലതും ചെലവു കുറഞ്ഞതുമായ മാര്‍ഗം കേവലം ഒരു സ്ലൈഡ് തുടക്കത്തില്‍ കാനിച്ച്ചങ്ങു പോയാല്‍ മതി.

3 comments:

चेगुवेरा ചെഗുവേര said...

ഇതൊക്കെ ശ്രദ്ധിക്കാന്‍ ബീനക്കും, മോഹനനും, വി.കെ.ജോസഫിനുമൊക്കെ എവിടെ നേരം..
ഇത്തവണ പോലെ കുളമായ സംഘാടനം മുമ്പുണ്ടായിട്ടില്ല..

പകല്‍കിനാവന്‍ | daYdreaMer said...

ഇപ്പൊ മരുന്നിനു പോലും നമ്മുടെ ഭാഷയില്‍ ഒരു നല്ല ചലച്ചിത്രമോ ഒരു ടി വി പ്രോഗ്രാമോ വരുന്നില്ലല്ലോ... എന്ത് ചെയ്യാം ... കഷ്ടം... !

paarppidam said...

പ്രിയ എഴുത്തുകാരനും കുടുമ്പത്തിനും ക്രിസ്തുമസ്സ് ആശംസ നേരുന്നു.