Sunday, September 21, 2008

തലപ്പാവ് ക്ലിക്ക്ഡ്

ലയാള സിനിമയുടെ കൂമ്പടഞ്ഞിട്ടില്ല എന്ന് നിസ്സംശയം പറയാന്‍ തോന്നുന്നത് ഇത്തരം സിനിമകള്‍ കാണുമ്പോഴാണ്. പലര്‍ പലവട്ടം പല മാതിരി പറഞ്ഞ വിഷയം. പക്ഷെ മധുപാല്‍ പുതിയൊരു  സമീപനത്തിലൂടെ  തലപ്പാവിന് പുതിയൊരു  മാനം, ചലച്ചിത്ര ഭാഷ്യം നല്‍കിയിരിക്കുന്നു. തീര്‍ച്ചയായും മധുപാലിന് അഭിമാനിക്കാം-സംവിധായകനെന്ന നിലയ്ക്കുള്ള ഗാനപതികുറിക്കല്‍ അര്‍ത്ഥവത്തായി.മലയാള സിനിമയ്ക്ക് മധുപാലിനെ ഓര്‍ത്തും അഭിമാനിക്കാം- ഭാവിയുടെ വാഗ്ദാനം എന്ന നിലയില്‍. വെല്‍ ഡണ്‍ മധുപാല്‍, വെല്‍ ഡണ്‍!
and above all atmost justice has been done to the character by the mindblowing performance by Lal. The only song penned by ONV and tuned by Alex Paul takes us to a nostalgic past.The film is entirely different from its predicessors like Margam, Dinarathrangal, Sannaham etc in its sincerity in approach and perfect rendering. The Mixup of Cinematic time in its narrative form takes the movie to new heights, challenging the craft of masters like Adoor and TV Chandran. Without fitting itself into any genres like Commercial or Art, the film finds its own place as a CLEAN COMMITTED GOOD CINEMA

9 comments:

നിരക്ഷരൻ said...

കാണണം. നാട്ടിലെത്തട്ടെ.

Sapna Anu B.George said...

നല്ല കാര്യം സിനിമക്കഥ കേള്‍ക്കാനിനി ഇവിടെ വന്നാല്‍ മതിയല്ലോ???

paarppidam said...

ഈ വാർത്ത സത്യമെങ്കിൽ വളരെയധികം സന്തോഷിക്കുന്നു.....നമുക്ക് നല്ല സിനിമ അന്യം നിൽക്കില്ല എന്ന് ആശ്വസിക്കാം.ഇതു പ്രസിദ്ധീകരിച്ച ചന്ദ്രശേഖർജി താങ്കൾക്ക് അഭിനന്ദനങ്ങൾ.

സഖാവ് വർഗ്ഗീസിന്റെ ജീവിതവുമായി ബന്ധപ്പെട്ട ഒരുu പ്രമേയം ആയതിനാൽ പ്രേക്ഷകർ സ്വീകരിക്കുമോ എന്ന് ഞാൻ ഭയപ്പെടുന്നു.അവർക്ക് വേണ്ടത് “ചോക്ലേറ്റ്” ആണല്ലോ?.ഒരു വിപ്ലവകാരിയുടെ ജീവിതം അത്തരത്തിൽ ആയിരിക്കില്ലല്ലോ?
(ഇന്ന് “‘വിപ്ലവകാരികൾ “ ബെൻസിലും ഫൈവ്സ്റ്റാർ ഹോട്ടലിലും അല്ലെങ്കിൽ അറ്റ്tഏ ഫെസിലിറ്റിയിലും മാത്രമേ ജീവിക്കൂ)

paarppidam said...

ഇതിനു ശേഷമാണ് ജി.പി രാമചന്ദ്രന്റെ കുറിപ്പ് വായിച്ചത്..അദ്ദേഹം പക്ഷേ താങ്കളിൽ നിന്നും വിഭിന്നമായ അഭിപ്രായം എഴുതിക്കണ്ടു...ജി.പിയുടെ നിരീക്ഷണങ്ങൾ visala: ജി.പി
ഇവിടെ

A.Chandrasekhar said...

ഞാന്‍ ജി.പി.യുടെ നിരീക്ഷണങ്ങള്‍ വായിച്ചു.പക്ഷേ ഞാന്‍ എന്‍റെ നിലപാടുകളില്‍ ഉറച്ചു നില്ക്കുന്നു. ഒരു സര്‍ഗ സൃഷ്ടി ആസ്വാദ്യമാവുന്നത് അതിന്‍റെ അനുവാച്ചകനുമായുള്ള സംവേദനത്തിലൂടെയാണെങ്ക്‍ില്‍ തലപ്പാവ് അത് സാധ്യമാക്കുന്നുണ്ട്. പ്രത്യയശാസ്ത്ര ഹാങ്ങോവറകള്‍ ഇല്ലാത്ത ആസ്വാദനത്തിന്റെ കാര്യമാണിത്. ഞാന്‍ കണ്ട തലപ്പാവിനെ കുറിച്ചുള്ള എന്‍റെ ആസ്വാദനത്തില്‍ മാറ്റമില്ല. ഞാന്‍ കണ്ട നല്ല സിനിമകളില്‍ ഒന്നാണത്. ഞാനിഷ്ടപ്പെടുന്ന സംവിധായകനായി മധുപാല്‍ ഇടം നേടിക്കഴിഞ്ഞു.-ഇനിയൊരു സിനിമയിലൂടെ അങ്ങനെയല്ലെന്നു തെളിയിക്കും വരേയെങ്കിലും!

A.Chandrasekhar said...

ഞാന്‍ തലപ്പാവിനെ പറ്റി പറഞ്ഞതു തന്നെ പുതിയ ചിത്രഭുമിയില്‍ ലെനിന്‍ രാജേന്ദ്രനും പന്കുവച്ച്ചിരിക്കുന്നു.

paarppidam said...

തിരക്കഥ എന്ന ചിത്രത്തെ കുറിച്ച് അറിയുവാൻ ആകാംഷയുണ്ട്.ഒരു പക്കാ കൊമേഴ്സ്യൽ ചിത്രം ആണോ അതോ പ്രതീക്ഷയുണ്ടോ?

ഗൾഫിൽ ആയതിനാൽ സിനിമ ഇറങ്ങിയ ഉടനെ കാണൽ കുറവാണ്...

A.Chandrasekhar said...

Thirakkatha nalla oru attempt thanneyaanu. Treatment palappozhum thalappavilethu pole. pakshe kurachukoodi colourful and out of real life aanu.enkilum definitely more than pass mark. ennal renjith avakashappedunnapole, paruthiveerano, subrahmaniapuramo thamizhilundaakkiya viplavathodu compare cheyyaanulla vakayonnum ithililla.

paarppidam said...

നന്ദി ചന്ദ്രശേഖർജി...